കൊച്ചി: ലക്ഷദ്വീപിലെ സാധാരണക്കാരായ അവരുടെ പഠനത്തിനും ചികിത്സയ്ക്കുമുൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന് കേരളത്തേയാണ്. പല ആവശ്യങ്ങൾക്കുമായി എത്തിയ നൂറുകണക്കിന് ലക്ഷദ്വീപുകാർ ഇപ്പോൾ കേരളത്തിൽ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. കയ്യിൽ ഉണ്ടായിരുന്ന പൈസ തീർന്നതിനാൽ ദ്വീപുകാർ പലരും ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ദിവസവും വൈകീട്ട് നടത്തുന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്ഷണം ആവശ്യമുള്ളവർക്ക് അതാത് ജില്ലകളിലെ കൊവിഡ് കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക