കവരത്തി: നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ടെലി കൗൺസിലിങ്ങ് ട്രൈനിംഗ് ഈ മാസം 17 മുതൽ 19 വരെ ഓൺലൈനായി നടക്കും. കൗൺസിലിങ്ങ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിൽ യോഗ്യതയുള്ള താൽപര്യമുള്ള വോളണ്ടിയർമാർക്ക് ഇപ്പോൾ തന്നെ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ ട്രൈനിംഗിൽ പങ്കെടുക്കുന്നതിനായി കവരത്തിയിലെ എൻ.എച്ച്.എം ഡയറക്ടറേറ്റിലെ കമ്മിറ്റി റൂമിലും മറ്റു ദ്വീപുകളിൽ മെഡിക്കൽ ഓഫീസറുടെ വീഡിയോ കാൾ റൂമിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. നിംഹാൻസ് ബാംഗ്ലൂരിന്റെ മേൽനോട്ടത്തിലാവും ട്രൈനിംഗ് നടക്കുക.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും എൻ.എച്ച്.എം ഡയറക്ടർ ഡോ.ഷംസുദ്ധീൻ (9446407005), സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജോൺസി ജയിംസ് (9567435512), ട്രൈനിംഗ് കോഡിനേറ്റർ ശ്രീമതി വാഹിദാ (8304034899) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക