ന്യൂഡൽഹി: രാജ്യമെമ്പാടുമുള്ള ജയിലുകളിൽ കൊള്ളാവുന്നതിലധികം കുറ്റവാളികൾ തിങ്ങി നിറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു സുപ്രീംകോടതി. ഉൾക്കൊള്ളാനാകുന്നതിലും 150 ശതമാനം അധികം പേരാണ് പല ജയിലുകളിലും കഴിയുന്നതെന്നാണു സുപ്രീംകോടതി നീരീക്ഷിച്ചത്.
വിഷയത്തെ മനുഷ്യാവകാശ ലംഘനമായി കണക്കിലെടുത്ത് അതീവ് ഗൗരവത്തോടെ സമീപിക്കണമെന്നും രാജ്യത്തെ ഹൈക്കോടതികൾക്കു സുപ്രീംകോടതി നിർദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ ഈ വിഷയത്തിൽ സ്വമേധയാ ഇടപെടണമെന്നും അമിക്കസ് ക്യൂരിയെവച്ച് അന്വേഷിപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു നിർദേശം നൽകിയത്.
ഓരോ ഹൈക്കോടതികളും ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം. സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റിയുടെ സഹായവും തേടാം. വിശദമായ പഠനത്തിലൂടെയെ ജയിലുകളിൽ പരിധിയിലധികം ആളുകളെ പാർപ്പിച്ചിരിക്കുന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്താനാകൂ എന്നും സുപ്രീംകോടതി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക