കവരത്തി: വൻകരയിൽ പഠിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടൂ വിദ്യാർഥികൾക്ക് അവരുടെ ബാക്കിയുള്ള രണ്ട് പരീക്ഷകൾ അവരവരുടെ ദ്വീപുകളിൽ തന്നെ എഴുതാം. ഈ മാസം 21-നും 29-നും ഇടയിൽ ബാക്കിയുള്ള പരീക്ഷകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ മൂലം കേരളത്തിൽ എത്തി പരീക്ഷ എഴുതുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്ന് കണ്ടാണ് കേരള വിദ്യാഭ്യാസ ബോർഡ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ആയതിനാൽ, അങ്ങനെ അതാത് ദ്വീപുകളിൽ തന്നെ പരീക്ഷയെഴുതാൻ താത്പര്യപ്പെടുന്ന വിദ്യാർഥികൾ പ്രത്യേകമായി തയ്യാറാക്കിയ ഫോറത്തിൽ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി അതാത് ദ്വീപുകളിലെ സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി നിങ്ങളുടെ ആപ്ലിക്കേഷൻ സമർപ്പിക്കേണ്ടതാണ്. ഇതിന്റെ പ്രത്യേക ഫോറം അതാത് എസ്.ഡി.ഒ/ഡി.സി ഓഫീസുകളിൽ ലഭ്യമാണ്.
കേരളത്തിൽ തന്നെ പോയി പരീക്ഷ എഴുതണം എന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികളും മേൽപ്പറഞ്ഞ ഫോറത്തിൽ എട്ടാം നമ്പർ കോളത്തിൽ നിങ്ങളുടെ കേരളത്തിലുള്ള പരീക്ഷാ സെന്ററുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തി എസ്.ഡി.ഒ/ഡി.സി ഓഫീസുകളിൽ നൽകേണ്ടതാണ്. ഇതു പരിഗണിച്ചാവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട കപ്പൽ പ്രോഗ്രാമുകൾ ക്രമീകരിക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക