കവരത്തി: ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലർട്ട്. അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ടൗട്ടേ ചുഴലിക്കാറ്റ് (Tauktae cyclone) ലക്ഷദ്വീപിന് സമീപം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് 14ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുകയും ഇത് ചുഴലിക്കാറ്റ് ആയി മാറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചനം. മെയ് 14, 15 തീയതികളില്‍ ലക്ഷദ്വീപിൽ അതിശക്തമായ മഴയും ഉച്ചതിരിഞ്ഞ് വേനല്‍ മഴയുടെ ഭാഗമായി ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക