ന്യൂഡൽഹി: ലക്ഷദ്വീപിലെ ഇന്റർനെറ്റ് വേഗത നാലിരട്ടിയാക്കുന്നതിനായി ബാന്റ് വിഡ്ത്ത് വർധിപ്പിക്കുന്ന പദ്ധതിക്ക് അംഗീകാരം. നിലവിലെ 318mbps വേഗതയിൽ നിന്നും 1.71gbps വേഗതയിലേക്കാണ് ബാന്റ് വിഡ്ത്ത് വർധിപ്പിക്കുന്നത്. 28,26,06,539/- രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. ഈ തുക ബി.എസ്.എൻ.എല്ലിന് കൈമാറാൻ കഴിഞ്ഞ വ്യാഴാഴ്ച ഡെൽഹിയിൽ ചേർന്ന ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ യോഗത്തിൽ തീരുമാനമായി. എട്ട് മാസത്തിനുള്ളിൽ ബാന്റ് വിഡ്ത്ത് വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ബി.എസ്.എൻ.എല്ലിന് നിർദേശം നൽകി.

വർധിപ്പിക്കുന്ന 1.71gbps ബാന്റ് വിഡ്ത്ത് വേഗതയിൽ 700mbps വേഗത മൊബൈൽ സേവനങ്ങൾ ഉൾപ്പെടെയുള്ള USOF-ന്റെ പ്രത്യേക പദ്ധതികൾക്കായി ഉപയോഗിക്കണം എന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇത് സാധ്യമാവുന്നതോടെ മൊബൈൽ ഡാറ്റാ സേവനങ്ങൾ ഇപ്പോൾ ലഭിക്കുന്നതിന്റെ ഇരട്ടി വേഗതയിൽ ലഭ്യമാവും. ലക്ഷദ്വീപിലെ നെറ്റ് വർക്ക് പ്രശ്നങ്ങൾക്ക് ഇതോടെ പൂർണ്ണ പരിഹാരമാവും എന്ന് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ യോഗം വിലയിരുത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Althaf