ബേപ്പൂര് തുറമുഖത്തെ ഒഴിവാക്കി ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം പൂര്ണ്ണമായും മംഗലാപുരം തുറമുഖത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം പിന് വലിക്കണമെന്ന് എ എം ആരിഫ് എം പി

0
136

ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും മംഗലാപുരം തുറമുഖത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം പിന്‍ വലിക്കണമെന്ന് എ എം ആരിഫ് എം പി ആവശ്യപ്പെട്ടു. ലക്ഷദ്വീപ് ജനതയ്ക്ക് കേരളത്തോടുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന രണ്ട് തുറമുഖങ്ങളാണ് ബേപ്പൂരും കൊച്ചിയും.

Advertisement

ചരക്കു നീക്കം സുഗമമാക്കുന്നതിന് ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരവെ, ബേപ്പൂര്‍ തുറമുഖത്തു നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കം ആറ് ഉദ്യോഗസ്ഥരെ മംഗലാപുരത്തേയ്ക്ക് മാറ്റി നിയമിച്ച നടപടി റദ്ദാക്കി നിലവിലെ സ്ഥിതി തുടരാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തില്‍ എം പി ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here