കോഴിക്കോട്: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്രൂര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് റെയില്‍വേ സ്റ്റേഷന് മുന്‍വശം ദശദിന സമരം നടത്തും. 14ന് രാവിലെ 10.30ന് ആരംഭിക്കും. 10 ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സമരത്തില്‍ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. സമരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ, മേഖലാ, ശാഖ തലങ്ങളില്‍ കൂടി പ്രതിഷേധ പരിപാടികള്‍ നടത്തും. വാര്‍ത്താമാധ്യമ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്ത ലക്ഷദ്വീപിലെ ദയനീയാവസ്ഥകള്‍ മുഴുവനായി പുറത്തു വന്നിട്ടില്ല. മാധ്യമ ചര്‍ച്ചകള്‍ പുതിയ വിഷയങ്ങള്‍ക്ക് വഴിമാറുമ്ബോള് ലക്ഷദ്വീപ് പ്രശ്നം സര്‍ക്കാറിന്റെയും ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയാണ് സമരത്തിന്റെ ലക്ഷ്യം. ദശദിന സമരം സംഘടനയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക