കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലേക്ക് എൽ.എസ്.എ – എൻ.വൈ.സി സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തി. ലക്ഷദ്വീപിലെ മുഴുവൻ കപ്പലുകളും സർവ്വീസ് നടത്തുക, സ്കൂൾ അധ്യാപകരുടെ ഒഴിവുകൾ ഉടൻ നികത്തുക, വിദ്യാർത്ഥികളുടെ മുടങ്ങിക്കിടക്കുന്ന സ്കോളർഷിപ്പ് ലഭ്യമാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തിയ മാർച്ച് എൻ.സി.പി ലക്ഷദ്വീപ് സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ് സി.എൻ. ആറ്റക്കോയ ഉദ്ഘാടനം ചെയ്തു.
എൻ.സി.പി അഗത്തി ഘടകം വൈസ് പ്രസിഡന്റ് മയ്ഷാ, എൻ.വൈ.സി ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് അച്ചാമ്മാട, എൽ. എസ്.എ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സഫറുള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സൈനബാ, താഹിറ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എൻ.വൈ.സി കൊച്ചി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സജീദ് സ്വാഗതവും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക