ടെലഫോൺ ഉപദേശക സമിതി യോഗം; സബ് മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിളിംഗിന്റെ ദ്വീപ് തല പ്രവർത്തന പുരോഗതികൾ വിലയിരുത്തി

0
444

കൊച്ചി: ബിഎസ്എൻഎല്ലിനു കീഴിലുള്ള ലക്ഷദ്വീപ്, എർണാകുളം. ഇടുക്കി, മേഖലകളുടെ ടെലഫോൺ ഉപദേശക സമിതിയുടെ പ്രത്യേക യോഗം എർണാകുളം ബി എസ് എൻ എൽ ഭവനിൽ ചേർന്നു. എർണാകുളം എം പി ഹൈബി ഈഡൻ യോഗതത്തിന് അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ നേരിട്ടും ഇടുക്കി എം പി ഡീൻ കുര്യക്കോസ് ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ലക്ഷദ്വീപിലേക്കുള്ള സ്വപ്ന പദ്ധതിയായ സബ് മറൈൻ ഓപ്റ്റിക്കൽ ഫൈബർ കേബിളിംഗിന്റെ ദ്വീപ് തല പ്രവർത്തന പുരോഗതികൾ യോഗം വിലയിരുത്തി. ഒപ്പം ദ്വീപുകളിലെക്ക് അവശ്യമായ പുതിയ ടവറുകളുടെ സ്ഥാപനം എന്നിവ സമിതി വിലയിരുത്തിയതായി മുഹമ്മദ് ഫൈസൽ പറഞ്ഞു. ഓരോ പ്രദേശത്തും ബിഎസ്എൻഎല്ലിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനു ആവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്തു. സബ് മറെയ്ൻ പദ്ധതി സാധ്യമാകുക വഴി ഒരു നാടിന്റെ എല്ലാ മേഖലകളിലും ഉള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും കൂടുതൽ സാധ്യതകൾ ഉണ്ടാവുകയും ചെയ്യും, ദ്വീപ് ജനതക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും ഉണ്ടാകും എന്ന് എം പി മുഹമ്മദ്‌ ഫൈസൽ “ദ്വീപ്മലയാളി”യോട് പറഞ്ഞു.

Advertisement

ടി.ഡി.എം കുഞ്ഞിക്കോയ,
ബി എസ് എൻ എൽ ജനറൽ മാനേജർ സുരേന്ദ്രൻ ഉൾപ്പെടുന്ന പ്രതിനിതികളും ടിഎസി പ്രതിനിതികളായ ആദിൽ റാഷിദ്‌ തൗസീഫ് (എംവൈസി), റഹീദ് ഖാൻ (കൽപ്പേനി) ഹമീദ് (കിൽത്താൻ) നസറുള്ള (അഗത്തി) എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here