ന്യൂഡല്‍ഹി: ഗ്രാമ പ്രദേശങ്ങളിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലും സേവനം ലഭ്യമാക്കാന്‍ റിലയന്‍സ് ജിയോ ഐഎസ്ആര്‍ഒയുടെ സേവനം തേടും.
ഇതാദ്യമായായിരിക്കും 4ജി സേവനം വ്യാപിപ്പിക്കുന്നതിന് ഉപഗ്രഹ സാധ്യതകള്‍ പരീക്ഷിക്കുന്നത്. ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിൽ ജിയോ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഒറ്റപ്പെട്ടു കിടക്കുന്ന നമ്മുടെ ദ്വീപുകളിൽ ജിയോ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനങ്ങൾ ലഭ്യമാക്കും. ഇതിന് ഐ.എസ്.ആർ.ഒ യുടെ സഹായം തേടും.

നിലവില്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ലാത്ത ഇത്തരത്തിലുള്ള ഒറ്റപ്പെട്ട 400 പ്രദേശങ്ങളില്‍ ആദ്യഘട്ടത്തില്‍ സേവനം നല്‍കാനാണ് ഐഎസ്ആര്‍ഒയുടെയും ഹ്യൂഗ്‌സ് കമ്യൂണിക്കേഷന്റെയും സേവനം തേടുന്നത്.
ഈ പ്രദേശങ്ങളില്‍ സേവനം ലഭ്യമാക്കാന്‍ ഹ്യൂഗ്‌സുമായി 10 മില്യണ്‍ ഡോളറിന്റെ കരാറിലെത്തിക്കഴിഞ്ഞു.
നിലവില്‍ ജിയോ ഉള്‍പ്പടെയുള്ള ടെലികോം കമ്പനികള്‍ മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ടവറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. ഉള്‍പ്രദേശങ്ങള്‍, ഗ്രാമങ്ങള്‍, ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത് സാധ്യമല്ലാത്തതിനാലാണ് പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക