അംഗൻവാഡി ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു.

0
1224

കവരത്തി: ലക്ഷദ്വീപ് അംഗൻവാഡി വർക്കേസിനും ഹെൽപ്പർമാർക്കും വേതനം വർദ്ധിപ്പിച്ച് ഉത്തരവായി.

നീണ്ട വർഷക്കാലമായി വളരെ തുച്ചമായ ഹോണറേറിയത്തിന് വേണ്ടി ജോലി ചെയ്ത് വന്ന ഇവർ വർദ്ധനവിനായി നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതിൻ്റെ ഭാഗമായി ലക്ഷദ്വീപ് അംഗൻവാഡി വർക്കേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു.
നീണ്ട പോരാട്ടങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിൽ അംഗൻവാഡി, മിനി അംഗൻവാഡി വർക്കേസിന് 6000 രൂപയെന്നത് 10000 രൂപയായും, അംഗൻവാഡി ഹെൽപ്പേഴ്സിന് 3500 ൽ നിന്നും 7000 രൂപയായും മിനി അംഗൻവാഡി ഹെൽപേഴ്സിന് 2000 ത്തിൽ നിന്നും 7000 രൂപയായുമാണ് വർദ്ധന.

നേരത്തെ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ഈ ആവശ്യം ഉന്നയിച്ച് പ്രധാന മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും നിവേതനങ്ങൾ നൽകുകയും അതിന് വേണ്ടി സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here