അമിനി: അൽഫിയ ഇലക്ട്രിക്കൽസും പുഷ്പയും തമ്മിൽ നടന്നDG AFL സീസൺ 2 ലെ 7-ാമത്തെ കളി ആവേശോജ്ജ്വലമായി അരങ്ങേറി. ടോസ്സ് നേടിയ അൽഫിയ അവരുടെ ഭാഗ്യ സൈഡ് തെരെഞ്ഞെടുക്കുകയായിരുന്നു. കളി തുടങ്ങി 8 – മിനിറ്റിൽ സമീർ റഹ്മാന്റെ അസിസ്റ്റിൽ മുഹമ്മദ് സാബിക്ക് അൽഫിയക്ക് വേണ്ടി ഒരു ഗോൾ നേടിക്കൊടുത്തു. പുഷ്പയുടെ പടക്കുട്ടികൾ കൗണ്ടർ അറ്റാക്കിന് നന്നേ ശ്രമിച്ചെങ്കിലും ഫലം നിരാശയായി. രണ്ടാം പകുതിയിൽ ഷംസീറിന്റെ അസിസ്റ്റിൽ നവാസ് നേടിയ ഗോൾ കളിയുടെ ഗതി പാടെ മാറ്റി. ശക്തമായി തിരിച്ച് വന്ന പുഷ്പ ടീം അറ്റാക്കിങ്ങിന് ശ്രമിക്കുന്നതോടെപ്പം തന്നെ അപാര ചെറുത്തുനിൽപ്പും കാഴ്ചവെച്ച് കൊണ്ടിരുന്നു. പക്ഷെ ഭാഗ്യം പുഷ്പയ്ക്ക് പ്രതികൂലമായി ഭവിച്ചു. കളിയുടെ അവസാന നിമിഷത്തിൽ പുഷ്പയുടെ ഡിഫൻസ് മതിലിനെ മറികടന്ന് ഗോൾകീപ്പർ കൊടുത്ത ബോൾ സമീർ റഹ്മാൻ ഗോൾ വലയിൽപ്പെടുത്തി അൽഫിയയ്ക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. അൽഫിയയുടെ സമീർ റഹ്മാൻ ഇന്നത്തെ മാൻ ഓഫ് ദ മാച്ചിന് അർഹത നേടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക