കുന്നത്തേരി മഖാം ഉറൂസിന് പ്രൗഡമായ തുടക്കം. ഇത്തവണ പരിപാടികൾ ഓൺലൈനായി.

0
763

കുന്നത്തേരി: പ്രഗൽഭ സൂഫിയും ആലുവ കുന്നത്തേരി നൂറുൽ ഇർഫാൻ അറബിക് കോളേജ് സ്ഥാപകനുമായ അബുൽ ഫളൽ അസ്സയ്യിദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങളുടെ 54-ആമത് ഉറൂസ് മുബാറക്കിന് കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ പ്രൗഡമായ തുടക്കം. ഞായറാഴ്ച രാവിലെ മഹ്ളറത്തുൽ ഖാദിരിയ്യ മുത്തവല്ലി സയ്യിദ് കെ.പി തങ്ങകോയ തങ്ങൾ പതാക ഉയർത്തിയതോടെയാണ് 54-ആമത് ഉറൂസ് മുബാറക്കിന് തടക്കമായത്. ആദ്യ ദിവസത്തെ ഓൺലൈൻ ക്ലാസിന് ഉസ്താദ് എൻ.ഹംസകോയ ജസരി അൽ ബാഖവി നേതൃത്വം നൽകി. സയ്യിദ് നിസാർ തങ്ങൾ അൽ ഇർഫാനി പ്രാർഥന നിർവഹിച്ചു. തുടർന്ന് നടക്കുന്ന പരിപാടികൾ പൂർണ്ണമായി നൂറുൽ ഇർഫാൻ ഫൈസ്ബുക്ക് പേജിൽ തത്സമയം സംപ്രേഷണം ചെയ്യും.

ബുധനാഴ്ച മഗ്രിബ് നിസ്കാരാനന്തരം സമൂഹ സിയാറത്ത് നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ടായിരിക്കും ഉറൂസ് മുബാറക്കിന്റെ പരിപാടികൾ നടക്കുക. ഉറൂസ് അടുത്ത വെള്ളിയാഴ്ച സമാപിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here