കവരത്തി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ, മല്ലികാർജുൻ ഖാർകെ എന്നിവർ പാർട്ടി പ്രസിഡൻ്റായാലുള്ള പാർട്ടിയുടെ ഭാവി വിലയിരുത്തിക്കൊണ്ട് പ്രായക്കുറവും ലോക പരിചയവും നവീന ചിന്താഗതിക്കാരനും മാറുന്ന ലോകത്തോടൊപ്പം പാർട്ടിയിലും അടിമുടി മാറ്റം കൊണ്ടുവരാൻ പ്രാപ്തനുമായ ശശി തരൂരിനെ പിന്തുണച്ച് കൊണ്ട് NSUI ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി ഒക്ടോബർ 13 ന് പ്രമേയം പാസാക്കിയിരിക്കുകയാണ്.
മല്ലികാർജുൻ ഖാർകെ എന്തുകൊണ്ടും പാർട്ടി പ്രസിഡൻ്റാവാൻ യോഗ്യൻ തന്നെയാണ്, അദ്ധേഹം പാർട്ടിക്കുവേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും ചെയ്ത കാര്യങ്ങളെ വില കുറച്ച് കാണുന്നില്ലെന്നും
നലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഫാസിസത്തെ ചെറുക്കാനും, ഒപ്പം തന്നെ പാർട്ടിക്ക് പുത്തൻ മുഖം നൽകാനും തരൂരിന് നിശ്പ്രയാസം സാധിക്കുമെന്നുള്ളതും അദ്ധേഹത്തിൻ്റെ പ്രകടന പത്രികയിലെ കാര്യങ്ങൾ പാർട്ടിയെ നിലവിലെ പരുങ്ങലിൽ നിന്ന് തിരിച്ച് കൊണ്ടുവരും എന്നുള്ള വിശ്വാസവുമാണ് തരൂരിനെ പിന്തുണയ്ക്കാൻ കാരണമായതെന്നും NSUI സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക