മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം സ്വന്തമാക്കി എംഎഫ്‍വി ബ്ലൂഫിൻ

0
242

കവരത്തി: ഈ വർഷത്തെ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരം എംഎഫ്‍വി ബ്ലൂഫിന് ലഭിച്ചു. തീരദേശ സംരക്ഷണസേനയ്ക്ക് കീഴിലുള്ള നാഷനൽ മാരിടൈം സേർച് ആൻഡ് റെസ്ക്യൂ ബോർഡ് ഏർപ്പെടുത്തിയ തിരച്ചിൽ, ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ (എസ്എആർ) മികച്ച സേവനങ്ങൾ കാഴ്ച വെച്ചതിനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് വകുപ്പിന് ഈ അംഗീകാരം.

Advertisement

എംഎഫ് വി ബ്ലൂഫിനെ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പലുകളുടെ വിഭാഗത്തിൽ നിന്നാണ് തിരഞ്ഞെടുത്തത് . മത്സ്യബന്ധന ബോട്ടായ റയിസുൽ മുഹഖീനിൽ കുടുങ്ങിയ 10 പേരുടെ ജീവൻ രക്ഷിച്ചതും നിയന്ത്രണം നഷ്ടപ്പെട്ടു കടലിൽ ഒഴുകിയ മത്സ്യബന്ധന ബോട്ടായ മിസ്ബാഹുലുലമിനെയും അതിലെ അഞ്ചു ജീവനക്കാരെയും രക്ഷിച്ചതും പരിഗണിച്ചാണ് കോസ്റ്റ് ഗാർഡ് എൻ.എം എസ്.ആർ ബോർഡ് എം.എഫ്.വി ബ്ലൂഫിന് നൽകിയത്.. ഈ മാസം 18ന് ഗുജറാത്തിലെ ടെന്റ് സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറൽ പുരസ്കാരം സമ്മാനിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here