ലക്ഷദ്വീപിൽ ഓൺലൈൻ ഷോപ്പിംഗ് വിസ്മയം ഒരുക്കി അമാന ഗ്രൂപ്പ്. വീഡിയോ കാണാം ▶️

0
1285

കൊച്ചി: പഠനവും പരിശീലനവും എല്ലാം ഓൺലൈനായി നടക്കുന്ന പുതിയ കാലത്ത് നമുക്ക് ആവശ്യമുള്ള സാധനങ്ങൾ വീട്ടിലിരുന്ന് തന്നെ വാങ്ങാനുള്ള നിരവധി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ നിലവിലുണ്ട്. എന്നാൽ പല പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നും നമ്മുടെ ദ്വീപുകളിലേക്ക് ഡെലിവറി നൽകുന്നില്ല. കൂടാതെ ലക്ഷദ്വീപിലെ പരിമിതമായ ഇന്റർനെറ്റ് വേഗത മൂലം പല സൈറ്റുകളിലും കയറാൻ ദ്വീപുകാർക്ക് സാധിക്കാറില്ല. ഇതിനെല്ലാം പരിഹാരവുമായി ദ്വീപുകാർക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് ആന്ത്രോത്ത് ദ്വീപ് സ്വദേശി അജ്മൽ കോമളം ആരംഭിച്ച സ്റ്റാർട്ട് അപ്പ് സംരംഭമായ അമാന ഗ്രൂപ്പ്. ലക്ഷദ്വീപിലെ ആദ്യത്തെ ഇ-കോമേഴ്സ് സ്റ്റാർട്ട് അപ്പ് സംരംഭമാണ് ലാക്ക് അമാന ഇ-സ്റ്റോർ. www.lakamana.com എന്ന വെബ്സൈറ്റിൽ നിന്നും നമ്മുടെ ആവശ്യാനുസരണം സാധനങ്ങൾ വീട്ടിലിരുന്ന് തന്നെ ഓർഡർ ചെയ്യാം. ഇങ്ങനെ ഓർഡർ ചെയ്യുന്ന സാധനങ്ങൾ തൊട്ടടുത്ത കപ്പലിൽ അമാന ഗ്രൂപ്പിന്റെ ഉത്തരവാദിത്വപ്പെട്ട ഡീലർ നിങ്ങളുടെ വീടുകളിൽ എത്തിച്ചു നൽകുന്നു.

ഒരു കുടുംബത്തിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ എല്ലാം അമാന ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ലക്ഷദ്വീപിലെ ഇന്റർനെറ്റ് പരിമിതി കണക്കിലെടുത്ത് ലഭ്യമായ സാധനങ്ങളുടെ വില വിവരങ്ങളും ചിത്രങ്ങളും എല്ലാം വാട്സാപ്പിലും ലഭ്യമാണ്. +91 8089 473 156 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെട്ടാൽ വെബ്സൈറ്റിൽ ലഭ്യമായ സാധനങ്ങളുടെ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. വാട്സാപ്പിലൂടെ 24 മണിക്കൂറും ഓർഡർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായവ കേടുപാടുകൾ വരാത്ത രീതിയിൽ പ്രത്യേകമായി പ്യാക്കിങ്ങ് ചെയ്തു കൊണ്ട് സുരക്ഷിതമായി ദ്വീപുകളിൽ എത്തിക്കാനും സംവിധാനമുണ്ട്.

Advertisement

നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിൽപ്പന നടത്താനുള്ള സൗകര്യവും അമാന ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ലക്ഷദ്വീപിലെ തനതായ ഉൽപ്പന്നങ്ങൾക്ക് നല്ല ഒരു മാർക്കറ്റായി കൂടി ലാക് അമാന ഗ്രൂപ്പ് ചെറിയ കാലം കൊണ്ട് മാറിക്കഴിഞ്ഞു. ലക്ഷദ്വീപുകാർക്ക് പുതിയ ഓൺലൈൻ ഷോപ്പിംഗ് അനുഭവമാണ് അമാന ഗ്രൂപ്പ് സമ്മാനിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here