ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്കൂളികളിൽ അനുഭവപ്പെടുന്ന സ്ഥിരം അദ്ധ്യാപകരുടെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് മുഹമ്മദ് ഫൈസൽ എം പി ലോക് സഭയിൽ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ റഗുലർ അദ്ധ്യാപകർക്ക് 32 പിരീഡുകൾ അനുവദിച്ചതോടെ വിവിധ വിഷയങ്ങൾക്ക് അദ്ധ്യാപകരുടെ കുറവുണ്ട്. പുതിയ അധ്യയന വർഷത്തിൽ പല വിഷയങ്ങളിലും ക്ലാസുകൾ എടുക്കാൻ അദ്ധ്യാപകരില്ല.
അതിനാൽ ലക്ഷദ്വീപിൽ അധ്യാപകരുടെ സ്ഥിരം ഒഴിവുകൾ നികത്തുന്നത് വരെ മുൻ വർഷങ്ങളിലെ പോലെ കരാർ അധ്യാപകരുടെ സേവനം ലഭ്യമാക്കണമെന്നും വിദ്യാർഥികൾക്ക് ഉണ്ടാകുന്ന ബുദ്ദിമുട്ടുകൾ ഒഴിവാക്കണമെന്നും എം പി പറഞ്ഞു.
ഒപ്പം ലക്ഷദ്വീപിൽ അടിക്കിടെ ഉണ്ടാകുന്ന നിയമ ലംഘനങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ദ്വീപിലെ സ്ഥിതി ഗതികൾ പരിശോധിക്കുന്നതിന് വേണ്ടി പാർലമെന്റ് സബോർഡിനേറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക