കൊച്ചി: ഇന്ത്യൻ നേവി സംഘടിപ്പിച്ച രണ്ട് ദിവസത്തെ തീരസംരക്ഷണ അഭ്യാസപ്രകടനം ‘സീ വിജിൽ’ സമാപിച്ചു. കോസ്റ്റ് ഗാർഡ്, സംസ്ഥാന സർക്കാർ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കടലിൽനിന്ന് ഉണ്ടാകുന്ന ഭീഷണികൾക്കെതിരെ രാജ്യത്തിൻെറ തീരദേശ പ്രതിരോധ സംവിധാനത്തെ പരിശോധിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം. സമീപകാലത്ത് രാജ്യം നടത്തിയതിൽ പ്രധാനപ്പെട്ട സുരക്ഷ പ്രകടനമായിരുന്നു ഇത്. തീരദേശ പ്രതിരോധ കമാൻഡർ ഇൻ ചീഫിൻെറ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇന്ത്യൻ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും നൂറിലധികം കപ്പലുകൾ, പട്രോളിങ് ക്രാഫ്റ്റുകൾ, വിവിധ സുരക്ഷയുള്ള പട്രോളിങ് ബോട്ടുകൾ എന്നിവ പങ്കെടുത്തു. കേരളം, ലക്ഷദ്വീപ്, മാഹി തീരങ്ങളിലായിരുന്നു അഭ്യാസം. വൈസ് അഡ്മിറൽ അനിൽകുമാർ ചൗളയാണ് പ്രവർത്തനങ്ങൾ നിരീക്ഷിച്ചത്. കൂടാതെ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, കസ്റ്റംസ്, ഐ.ബി, ഫിഷറീസ് ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ekg sea vigil നാവികസേന സംഘടിപ്പിച്ച തീരസംരക്ഷണ അഭ്യാസ പ്രകടനം സീ വിജിലിൽ നിന്ന്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക