കവരത്തി: റോഡ് സുരക്ഷാ ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ ചൈൽഡ് ഫ്രണ്ട്ലി (ശിശു സൗഹൃദ) ഓട്ടോ എന്ന ആശയം അവതരിപ്പിച്ചു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ജില്ലാ തലത്തിലുള്ള ചൈൽഡ് ലൈൻ പ്രവർത്തകരെ നേരിട്ട് അറിയിക്കുന്നതിനുള്ള 1098 എന്ന ചൈൽഡ് ലൈൻ ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ പ്രദർശിപ്പിച്ചു കൊണ്ടാണ് ശിശു സൗഹൃദ ഓട്ടോ ഒരുക്കിയത്. ചടങ്ങ് വാഹന വകുപ്പ് ഇൻസ്പെക്ടർ ശ്രീ.എസ്.വി സൈദ്കോയ ഉദ്ഘാടനം ചെയ്തു. കവരത്തി ചൈൽഡ് ലൈൻ പ്രവർത്തകർ, ഓട്ടോറിക്ഷ യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക