ന്യൂഡല്‍ഹി: ഒരു മിനിറ്റിന് 11,263 രൂപ. ഒരു മണിക്കൂറിന് 6.75 ലക്ഷം രൂപ. ഒരു ദിവസത്തേക്ക് 1.62 കോടി രൂപ. ഒരു വര്‍ഷത്തേക്ക് 592 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം സംരക്ഷണത്തിനായി ചെലവഴിക്കുന്ന തുകയുടെ കണക്കാണിത്. സര്‍ക്കാര്‍ നേരിട്ടു കുറിച്ചു തന്നു തിട്ടപ്പെടുത്തിയ കണക്കല്ല, മറിച്ച് ഈ സാന്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ സംരക്ഷണത്തിനായി നീക്കി വെച്ച ബജറ്റ് വിഹിതം പരിശോധിക്കുന്പോള്‍ വ്യക്തമാകുന്ന ചെലവിന്റെ കണക്കാണിത്. ബജറ്റില്‍ എസ്പിജിക്കായി 2020-21 വര്‍ഷേത്തക്ക് വകയിരുത്തിയത് 592.5 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ പത്തു ശതമാനം അധികം തുക.

എന്നാല്‍, 2019-20 സാന്പത്തിക വര്‍ഷത്തില്‍ എസ്പിജിക്ക് 540.16 കോടി രൂപ വകയിരുത്തുന്പോള് രാജ്യത്ത് പ്രധാനമന്ത്രി ഉള്‍പ്പെടെ നാലു പേര്‍ക്കാണ് അവര്‍ സംരക്ഷണം നല്‍കിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര എന്നിവര്‍ക്കാണ് അക്കാലത്ത് എസ്പിജി സംരക്ഷണം ഉണ്ടായിരുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമാക്കി മാറ്റി. ഡിഎംകെ എംപി ദയാനിധി മാരന്റെ ചോദ്യത്തിന് ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ രാജ്യത്ത് എസിപിജി സംരക്ഷണം ഒരാള്‍ക്ക് മാത്രമേയുള്ളൂവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.
കിഷന് റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരത്തില്‍ പ്രധാനമന്ത്രിയുടെ പേരെടുത്തു പറഞ്ഞിട്ടുമില്ല. സുരക്ഷാ കാരണങ്ങളാല്‍ സിആര്‍പിഎഫ് സംരക്ഷണം ലഭിക്കുന്ന മറ്റു നേതാക്കളുടെയും പേരുകള്‍ വെളിപ്പെടുത്തിയില്ല. നിലവില്‍ 56 പേര്‍ക്കാണ് സിആര്‍പിഎഫിന്റെ സംരക്ഷണം ലഭിക്കുന്നത്.
പ്രത്യേക പരിശീലനം ലഭിച്ച മൂവായിരം കമാന്‍ഡോകളാണ് എസ്പിജിയില് ഉള്ളത്. 2019-20 സാന്പത്തിക വര്‍ഷത്തില്‍ എസ്പിജി സംരക്ഷണത്തിന് വേണ്ടി വകയിരുത്തിയ 540.16 കോടി രൂപയുടെ ആളോഹരി വിഹിതം 135 കോടിയായിരുന്നു. ഇത് നാല് പേരുടെ എസ്പിജി സംരക്ഷണത്തിനുള്ളതായിരുന്നു. എന്നാല്‍, ഈ വര്‍ഷത്തിലെ ബജറ്റില്‍ 592.5 കോടി വക വകയിരുത്തിയപ്പോള്‍ ആളോഹരി വിഹിതത്തില്‍ 340 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് മോദിക്ക് മാത്രമാണ് എസ്പിജി സംരക്ഷണം ഉള്ളത്.
്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള 2015ലെ ബജറ്റില്‍ എസ്പിജിക്ക് 289 കോടി രൂപയാണ് വകയിരുത്തിയത്. 2015-16 വര്‍ഷത്തില്‍ ഇത് 330 കോടി രൂപയായി. 2018-19 വര്‍ഷത്തില്‍ 385 കോടി രൂപയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ മോദി യാത്ര ചെയ്യുന്നുണ്ട്.
മാത്രമല്ല മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പത്തു വര്‍ഷം 93 രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ വെറും ആറു വര്‍ഷം കൊണ്ട് മോദി ഈ റിക്കാര്‍ഡ് മറികടന്നിരുന്നു. പ്രധാനമന്ത്രിയുടെ ആഭ്യന്തര, വിദേശ യാത്രകളിലും സംരക്ഷണ ചുമതല എസ്പിജിക്കാണ്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനും ഇപ്പോള്‍ എസ്പിജി സംരക്ഷണം ഇല്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക