കവരത്തി: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാർ നേരിടുന്ന അവകാശ നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റിലേക്ക് ലക്ഷദ്വീപ് ഡിഫ്രന്റ്‌ലി ഏബിൾഡ് വെൽഫെയർ അസോസിയേഷനാണ് മാർച്ച് സംഘടിപ്പിച്ചത്.
സോഷ്യൽ വെൽഫയർ ഡിപ്പാർട്മെന്റ് ന്റെ അനാസ്ഥ അവസാനിപ്പിക്കുക, 4% തൊഴിൽ സംവരണം പെട്ടെന്ന് തന്നെ എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷൻ വിളിക്കുക, ഭിന്നശേഷി അനുകൂല്യങ്ങൾ പുന പരിശോധിക്കുക, കേന്ദ്ര ഗവണ്മെന്റ് നൽകുന്ന എല്ലാ സ്കീം ലക്ഷദ്വീപിൽ നടപ്പിലാക്കുക ചെയ്യുക, മെഡിക്കൽ മേഖലയിൽ അനാസ്ഥ അവസാനിപ്പിക്കുക, ഭിന്നശേഷി വിദ്യഭ്യസവും സ്കോളർഷിപ്പും ഉറപ്പ് വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് എൽ.ഡി ഡബ്ല്യു.എ മാർച്ച് സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർക്കായുളള യാത്രാ ടിക്കറ്റ് ദുർവിനിയോഗം ചെയ്യുന്നതിൽ കർശനമായ നടപടി സ്വീകരിക്കണമെന്നും എൽ.ഡി.ഡബ്ല്യു.എ

ലക്ഷദ്വീപ് ഡിഫ്രന്റ്‌ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബർകത്തുള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി സാബിത്ത്, മറ്റ് യൂണിറ്റ് പ്രസിഡന്റുമാർ സെക്രട്ടറിമാർ, സ്റ്റേറ്റ് പബ്ലിസിറ്റി ബോർഡ് ചെയർമാൻ എം.പി കാസിം, ആന്ത്രോത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു. തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കും വരെ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്നും നേതാക്കൾ ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക