കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു.

0
613

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി വക്താവും സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്‌

അടുത്ത കാലത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്. ഇതിനുപിന്നാലെയാണ് വടക്കനും ബിജെപി പാളയത്തിലെത്തിയത്.

കോൺഗ്രസിന്റെ കുടുംബാധിപത്യത്തിലും പുൽവാമ സംഭവത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ്‌ വിട്ടുപോരുന്നതെന്ന്‌ ടോം വടക്കൻ പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here