കോട്ടയം: കോവിഡ് 19(കൊറോണ) രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിരീക്ഷണത്തില്‍ കഴിയുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അറിയിച്ചു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കുക. ലക്ഷദ്വീപിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്ക് ഹാജരാകാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്കായും പ്രത്യേക പരീക്ഷ നടത്തും.

ഡിഗ്രി ആറാം സെമസ്‌റ്റര്‍ പരീക്ഷകള്‍ 16നും നാലാം സെമസ്‌റ്റര്‍ പരീക്ഷകള്‍ 17നും ആരംഭിക്കും. ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് പരീക്ഷ നടത്തുന്നതിന് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം കെ.എസ്.യൂ വൈസ് ചാൻസിലർക്ക് നിവേദനം നൽകിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Iam not seeing in mg University site depend in this message (special exam)