ന്യൂഡല്‍ഹി: (www.dweepmalayali.com) 65മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച നടന്‍ റിഥി സെന്‍ ആണ്. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്കാരം ലഭിച്ചത്.
മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍ ആണ്. പ്രത്യേക പരാമര്‍ശം മറാത്തി ചിത്രം മോര്‍ഖ്യയ്ക്കും ഒറിയ ചിത്രം ഹലോ ആര്‍സിയ്ക്കുമാണ്.
മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്കാരം ലഭിച്ചു.
പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാദേശിക ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. 321 ഫീച്ചര്‍ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തില്‍ നിന്ന് പതിനഞ്ച് ചിത്രങ്ങളാണ് മത്സരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക