കടമത്ത്: (www.dweepmalayali.com) ‘നവലോക നിർമ്മിതിക്ക് ധർമ്മിഷ്ക്കാരങ്ങളാവുക’ എന്ന പ്രമേയത്തിൽ എസ്.എസ്.എഫ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസും എസ്.എസ്.എഫ് പ്രതിനിധി സമ്മേളനവും ഇന്ന് കടമത്ത് ദ്വീപിൽ പ്രത്യേകമായി തയ്യാറാക്കിയ താജുൽ ഉലമ നഗറിൽ ആരംഭിക്കും. ഇന്ന് തുടങ്ങുന്ന സമ്മേളനം മൂന്ന് ദിവസം നീണ്ടു നിൽക്കും. ലക്ഷദ്വീപിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുളള സംഘടനാ ഭാരവാഹികൾ പങ്കെടുക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസ്സുകൾക്ക് പ്രമുഖ പണ്ഡിതൻ നേതൃത്വം നൽകും. സമ്മേളനം തിങ്കളാഴ്ച സമാപിക്കും. സമാപന സമ്മേളനത്തിന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക