ശ്രീനഗര്‍: (www.dweepmalayali.com) കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ അക്രമികള്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ അംഗങ്ങളായ ചൗധരി ലാല്‍ സിങും ചന്ദര്‍ പ്രകാശ് ഗംഗയുമാണ് രാജിവെച്ചത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ഇവരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു മെഹബൂബ മുഫ്തിയുടെ തീരുമാനം.
പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ ഇരുവരും പങ്കാളികളായിരുന്നു. ചന്ദ്രപ്രകാശ് ഗംഗ വ്യാവസായ വകുപ്പും ലാല്‍ സിങ് വനം വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാന ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും കേന്ദ്ര ഏജന്‍സിയായ സിബിഐ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഹിന്ദു ഏക്താ മഞ്ചിന്റെ നിലപാട്.
കത്വയില്‍ എട്ടു വയസുകാരി ആസിഫയെ മയക്കുമരുന്ന് നല്‍കി ഉറക്കിയശേഷമാണ് ക്ഷേത്രത്തിനകത്ത് വച്ച് എട്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങളാണുള്ളത്.
കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.
കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക