ആസിഫ ബാനു : കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം : എസ് എസ് എഫ്

0
825

ജമ്മു: (www.dweepmalayali.com) കശ്മീരിൽ ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവിന് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ നൽകണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു. ജമ്മു ആന്റ് കാശ്മീർ ഔഖാഫ് മിനിസ്റ്റർ ഫാറൂഖ് അന്ത്രാബിയുമായി എസ്.എസ്.എഫ് ദേശീയ അദ്ധ്യക്ഷൻ ഷൗക്കത്ത് നഈമി അൽ ബുഖാരി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. ആസിഫബാനുവിന്റെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇരകൾക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കൂടിക്കാഴ്ചക്കു ശേഷം ഷൗക്കത്ത് നഈമി പറഞ്ഞു.
രാജ്യത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനും ജനാധിപത്യത്തെ കശാപ്പ് ചെയ്യാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെ മതേതര ചേരി ഐക്യപ്പെടണമെന്ന് എസ് എസ് എഫ് ആഹ്വാനം ചെയ്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here