ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യമാകെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗം കുറയുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ ഉണ്ടാകും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച രാവിലെ 10ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗണ്‍ ഇളവകുകളെക്കുറിച്ചുള്ള ആദ്യഘട്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. എന്നാല്‍, യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവില്ല. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണമെന്നും ആരോഗ്യസേതു ആപ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡിനെതിരായ യുദ്ധം ഇതുവരെ വിജയകരമാണ്. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ പ്രയാസം മനസ്സിലാക്കുന്നു. നിങ്ങളുടെ ത്യാഗത്തിലൂടെ നിങ്ങള്‍ രാജ്യത്തെ രക്ഷിച്ചു. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെ അപേക്കഷിച്ച് ഏറെ മെച്ചമാണ്. സാമ്ബത്തിക തകര്‍ച്ച ഉണ്ട്. പക്ഷേ ജീവനേക്കാള്‍ വലുതല്ല അത് -പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയശേഷം നാലാംതവണയാണ് മോദിയുടെ അഭിസംബോധന.

അതേസമയം കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ പ്രധാനമായും ഏഴ് കാര്യങ്ങളാണ് നിര്‍ദേശിച്ചത്. സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടരുത്, സാമ്ബത്തികമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക തുടങ്ങിയ പ്രധാനകാര്യങ്ങളാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പിന്തുടരാന്‍ ആവശ്യപ്പെട്ടത്.
ഏഴ് നിര്‍ദേശങ്ങള്‍
- കുടുംബത്തിലെ പ്രായമായവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
- സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക
- രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക. ഇതിനായി ആയുഷ് മന്ത്രാലയത്തിന്‍റെ ഉപദേശങ്ങള്‍ സ്വീകരിക്കുക
- കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് അറിയാന്‍ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യുക
- സാമ്ബത്തികമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുക
- സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടരുത്, തൊഴിലാളികലെ സഹായിക്കുക
- കോവിഡിനെതിരെ പോരാട്ടം നടത്തുവരെ ബഹുമാനിക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക