കൊച്ചി: ലക്ഷദ്വീപില്‍ ആശങ്കയുടെ നടുക്കടലില്‍ കേരളത്തില്‍നിന്നുള്ള അധ്യാപകരും കുടുംബങ്ങളും. ലോക്ഡൗണില്‍ കുടുങ്ങി വേനലവധിക്ക് നാട്ടിലേക്ക് മടങ്ങാനാവാതെ കടമത്ത്, ആന്ത്രോത്ത് ദ്വീപുകളില്‍ അകപ്പെട്ട ഇവര്‍ മുട്ടാത്ത വാതിലുകളില്ല. കുട്ടികളും സ്ത്രീകളുമെല്ലാമുണ്ട് സംഘത്തില്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലുള്ളവരാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുംബാംഗങ്ങളടക്കം 15 പേര് ആേന്ത്രാത്തിലും 27 പേര് കടമത്തിലും കുടുങ്ങി. മാര്‍ച്ച് 15ഓടെ വിദ്യാര്‍ഥികള്‍ വരാതായെങ്കിലും അധ്യാപകരോട് തുടരാന്‍ നിര്‍ദേശിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ സര്‍വകലാശാല അറിയിപ്പ് എത്തിയത് 23നാണ്. അന്നായിരുന്നു ലക്ഷദ്വീപില്‍നിന്ന് അവസാന യാത്രാകപ്പല്‍. അതില്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും യാത്ര ചെയ്യാനായില്ല. കേരള സര്‍ക്കാര്‍ എമിഗ്രേഷന്‍ അനുമതി നല്‍കിയില്ലെന്നാണ് തുറമുഖ അധികൃതരുടെ വിശദീകരണം.
ശമ്ബളക്കാരായതിനാല് ലോക് ഡൗണ്‍കാലത്തെ സഹായങ്ങളോ ദ്വീപ് വാസികള്‍ക്കുള്ള പരിഗണനയോ കിട്ടാറില്ലെന്ന് അസി. പ്രഫസറായ ഡോ. അഹമ്മദ് മുസഫര്‍ പറഞ്ഞു. സംഘത്തിെല പലരും സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. മരുന്ന് തീര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന് നിശ്ചയമില്ല. വിഷയം ലക്ഷദ്വീപ് ഭരണകൂടത്തിെന്റ ശ്രദ്ധയില്പ്പെടുത്തിയെ ങ്കിലും ഉറപ്പൊന്നും കിട്ടിയിട്ടില്ല. 14ന് ലോക്ഡൗണ്‍ തീരുന്നതോടെ മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, നീട്ടാന്‍ തീരുമാനിച്ചതോടെ അതും അസ്തമിച്ചു.
കേരളത്തിന്റെ അനുമതി കിട്ടണം -പി.പി മുഹമ്മദ് ഫൈസൽ എം.പി
അധ്യാപകരെ നാട്ടിലെത്തിക്കുന്നതില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാറിെന്റ അനുമതി കാക്കുകയാണെന്നും ദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍. സര്‍ക്കാര്‍ നിര്‍ദേശം വന്നശേഷം അയച്ചാല്‍ മതിയെന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചത്. അനുമതി കിട്ടിയാല്‍ അടുത്ത കപ്പലില്‍ തന്നെ എല്ലാ അധ്യാപകരെയും നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക