ന്യുഡല്‍ഹി: രാജ്യത്താകെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പകരം പ്രദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി ഈ വിശദീകരണം നല്‍കിയത്. മുന്‍പ് ലോക്ഡൗണ്‍ അല്ലാതെ മാര്‍ഗമില്ലായിരുന്നു. അതേതുടര്‍ന്ന് രാജ്യം വലിയ സാമ്ബത്തിക പ്രതിസന്ധി നേരിട്ടു. പ്രേത്യകിച്ച് നിര്‍മ്മാണ, വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിട്ടു. അതില്‍ നിന്ന് രാജ്യം അതിജീവിച്ചുവരികയാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ വിപുലമാക്കി. പരിശോധനകളും ഊര്‍ജിതമാക്കി. അതുകൊണ്ട്തന്നെ ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
ലോക്ഡൗണിന് പകരം പ്രദേശിക തലത്തില്‍ കണ്ടെയ്‌മെന്റ് സോണുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. മഹാരാഷ്ട്രയും ഹരിയാനയും ചെയ്തപോലെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. മഹാരാഷ്ട്രയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചുവെങ്കിലും അത്യാവശ്യ സര്‍വീസുകള്‍ക്ക് തടസ്സമില്ല. വ്യവസായ, നിര്‍മ്മാണ മേഖലയെ സ്തംഭിപ്പിക്കുന്ന രീതിയില കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടില്ല.
അതിനിടെ, സി.ബി.എസ്.ഇ പരീക്ഷ സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലേയും സി.ബി.എസ്.ഇയിലെയും ഉന്നതരുടെ യോഗം ചേരും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ആവശ്യം കഴിഞ്ഞ ദിവസം മന്ത്രാലയവും സി.ബി.എസ്.ഇയും ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം.
നിലവില്‍ മേയ് നാലിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. 10, 12 ക്ലാസുകളിലേക്കായി 30 ലക്ഷത്തിലധികം കുട്ടികളാണ് സി.ബി.എസ്.ഇ പരീക്ഷ എഴുതുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കുകയോ ജൂണിലേക്ക് മാറ്റുകയോ വേണമെന്നാണ് പ്രധാന ആവശ്യം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക