ആന്ത്രോത്ത്: പുണ്യ റംസാനിൽ ആരും ബുദ്ധിമുട്ട് അനുഭവിക്കരുത് എന്ന ഉദ്ദേശത്തോടെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 65 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി അവർക്ക് ഒരു കൈതാങ്ങായി മാറിയിരിക്കുകയാണ് കാരക്കാട് യങ്ങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ്. ബിരിയാണി അരി, സവാള, മൈദ, സേമിയാ, സുഗദ്ധവ്യജ്ഞനങ്ങൾ തുടങ്ങിയ 18 ഓളം ഭക്ഷ്യ സാധനങ്ങൾ അടങ്ങുന്നതാണ് കിറ്റ്. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് ആശ്വാസമാവുക എന്ന് കരുതിയാണ് ക്ലബ്ബ് മെമ്പർമാരുടെ സാമ്പത്തികമായ സഹായത്തോടെ കിറ്റ് നൽകിയത് എന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക