അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ബി.എഡ് അടിസ്ഥാന യോഗ്യത. യു.ജി.സി മാനദണ്ഡത്തിന് വിരുദ്ധം. വിചിത്രമായി ലക്ഷദ്വീപിലെ കോളേജ് നിയമനം. ദ്വീപ്മലയാളി എക്സ്ക്ലുസീവ്.

0
809

കവരത്തി: കോളേജ് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ബി.എഡ് അടിസ്ഥാന യോഗ്യതയായി ഇറക്കിയ ഉത്തരവ് വിവാദമാകുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പോണ്ടിച്ചേരി സർവകലാശാലയുടെ കീഴിലുള്ള മൂന്ന് കോളേജുകളിലേക്കായി ഈ മാസം ഏഴാം തീയതി ഇറക്കിയ ഇന്റർവ്യൂ നോട്ടിഫിക്കേഷനിലാണ് ബി.എഡ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. വിചിത്രമായ ഈ നിയമന മാനദണ്ഡം യു.ജി.സിയുടെ കോളേജ് അധ്യാപക നിയമന മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ്.

യു.ജി.സി മാർഗനിർദേശം അനുസരിച്ച് കോളേജ് അധ്യാപക നിയമനത്തിനായുള്ള അടിസ്ഥാന യോഗ്യത ബിരുദാനന്തര ബിരുദവും യു.ജി.സി/സി.എസ്.ഐ.ആർ NET യോഗ്യതയുമാണ്. ഈ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇല്ലാത്ത പക്ഷം ബിരുദാനന്തര ബിരുദം മാത്രമുള്ളവരെയും പരിഗണിക്കാറുണ്ട്. എന്നാൽ മൂന്ന് കോളേജുകളിലേക്കായി ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ നിയമന നോട്ടിഫിക്കേഷൻ മേൽപ്പറഞ്ഞ ഒരു മാനദണ്ഡങ്ങളും പാലിക്കുന്നില്ല.

Advertisement

ഇരുപത്തഞ്ചോളം തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ഇതിൽ ചില തസ്തികകളിലേക്ക് ബിരുദാനന്തര ബിരുദം മാത്രമാണ് യോഗ്യത. NET/B.Ed ഇല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷ നൽകാൻ പോലും സാധിക്കില്ല. സ്കൂൾ അധ്യാപനത്തിന് യോഗ്യതയായി പരിഗണിക്കുന്ന ബി.എഡ് ഇവിടെ കോളേജ് അധ്യാപകർക്കുള്ള യോഗ്യതയായി പരിഗണിക്കുന്നത് വിചിത്രമാണ്.

Advertisement

ഇതിനു പുറമെ സ്കൂളുകളിലെ സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന അധ്യാപകരെ ഡിപ്ലോയ്മെന്റ് എന്ന പേരിൽ കോളേജുകളിൽ നിയമിച്ച് ഒഴിവുകൾ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും ഭരണകൂടം നടത്തിവരുന്നു. ഭരണകൂടത്തിലെ ഉന്നത പദവികളിൽ ഇരിക്കുന്ന പലരുടെയും ആശ്രിതരെ നിയമവിരുദ്ധമായി ജോലിയിൽ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് കോളേജ് അധ്യാപക നിയമനം നടത്തണമെന്ന ആവശ്യമാണ് ഉദ്യോഗാർഥികൾ ഉന്നയിക്കുന്നത്.

Content Highlights: B.Ed basic qualification for appointment as Assistant Professor. Contrary to UGC norms. Strangely the college appointment in Lakshadweep.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here