ആന്ത്രോത്ത്: മജ്ലിസുൽ ബറക്ക സ്വലാത്ത് മജ്ലിസും ആത്മീയ സംഗമവും ഇന്ന് രാത്രി ആന്ത്രോത്ത് അൽ അബ്റാറിന്റെ പുതിയ കെട്ടിടത്തിന് പരിസരത്ത് വെച്ച് നടത്തപ്പെടുന്നു. ദിക്റ് ഹൽഖ, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണം, തൗബ, പ്രാർത്ഥനാ സംഗമം എന്നീ പരിപാടികൾക്ക് ആന്ത്രോത്ത് ദ്വീപിലെ ദീനീ പണ്ഡിതൻ നേതൃത്വം നൽകും. രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന മജ്‌ലിസിൽ ആന്ത്രോത്ത് ഖാളി ഉസ്താദ് ഹംസക്കോയ ഫൈസി, എസ്.എസ്.എഫ് മുൻ സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹുസൈൻ സഖാഫി ഉൾപ്പെടെ നിരവധി പണ്ഡിതൻമാരും സാദാത്തുക്കളും പങ്കെടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക