ഖുത്ത്ബിയ്യത്ത് വിശദീകരണം; റമളാൻ ഒന്ന് മുതൽ

0
1644
www.dweepmalayali.com
ആന്ത്രോത്ത്: നൂറുൽ ഇർഫാൻ പ്രചരണ സമിതി ആന്ത്രോത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള പ്രഭാഷണ പരമ്പര റമളാൻ ഒന്നിന് ആരംഭിക്കും. ‘ഖുത്ത്ബിയ്യത്ത് വിശദീകരണം’ എന്ന വിഷയത്തിൽ പ്രശസ്ത പണ്ഡിതൻ ഹസൻ ഇർഫാനി എടക്കുളം പ്രഭാഷണം നടത്തും.
ആന്ത്രോത്തിലെ പ്രമുഖ പണ്ഡിതനും ജുമുഅത്ത് പള്ളിയിലെ മുത്തവല്ലിയും ഖാളിയുമായിരുന്ന പാട്ടകൽ സയ്യിദ് അഹ്മദ് കോയ തങ്ങളുടെ നാമധേയത്തിലാണ് നഗരി  ഒരുങ്ങുന്നത്.
 ഖുത്ത്ബിയ്യത്തിനെയും അതിന്റെ ആശയങ്ങളെയും പലരും സമൂഹമധ്യത്തിൽ വിമർശനവിധേയമാക്കുകയാണ്. ഖുത്ത്ബിയ്യത്ത് സ്ഥിരമായി പതിവാക്കുന്ന സുന്നികൾക്ക് പോലും അതിന്റെ ആശയങ്ങൾ എന്താണെന്ന് വ്യക്തമായ ധാരണയില്ല.  ഖുത്ത്ബിയ്യത്തിന്റെ ആശയങ്ങൾ വ്യക്തമായി സമൂഹത്തിന് പകർന്നു കൊടുക്കൽ ഈ കാലഘട്ടത്തിൽ നമ്മുടെ കടമയാണ്. അത് കൊണ്ടാണ് ഈ റമളാൻ പ്രഭാഷണ പരമ്പരയുടെ വിഷയമായി ഖുത്ത്ബിയ്യത്ത് വിശദീകരണം തെരെഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. റമളാൻ ഒന്നിന് തുടങ്ങുന്ന പ്രഭാഷണ പരമ്പര അവസാന വാരം വരെ നീണ്ടു നിൽക്കും.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here