ലോകകപ്പിന് സജ്ജരായി ഇന്ത്യൻ പട. ആവശ്യം പോലെ പ്രകടനം നടത്താൻ പറ്റിയ ടീമെന്ന് രവി ശാസ്ത്രി.

0
803

മുംബൈ: ഐ.പി.എൽ കഴിഞ്ഞതോടെ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. എല്ലാ തരത്തിലും ലോകകപ്പിന് ഇന്ത്യ സജ്ജരാണെന്നും ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങളുണ്ടെന്നും വേണ്ടസമയത്ത് പ്രയോഗിക്കുമെന്നും രവി ശാസ്ത്രി പറയുന്നു.

Advertisement.

ഏത് സാധ്യതയും ഉപയോഗിക്കാവുന്ന വിധം വഴക്കമുള്ള ലോകകപ്പ് ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങളുണ്ട്. വേണ്ടസമയത്ത് പ്രയോഗിക്കും.
നാലാം നമ്പറിൽ വിജയ്ശങ്കറോ മറ്റാരെങ്കിലുമോ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ആ സ്ഥാനത്തേക്ക് പലരും അർഹരാണ്. അതിനെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. കുൽദീപ് യാദവിന്റെ മോശം ഫോമോ കേദാർ യാദവിന്റെ പരിക്കോ പ്രശ്നമുള്ള കാര്യങ്ങളല്ല. കേദാറിന് എല്ലിന് പൊട്ടലൊന്നുമില്ല. ലോകകപ്പാവുമ്പോഴേക്കും സുഖമാവും.
വെസ്റ്റിൻഡീസും ഓസ്ട്രേലിയയും സൂക്ഷിക്കേണ്ട ടീമുകളാണ്. ഇന്ത്യയിൽ വീൻഡീസിനെതിരേയുള്ള പരമ്പര നമുക്ക് കഠിനമായിരുന്നു. ക്രിസ് ഗെയ്ലും ആന്ദ്രെ റസലും ഇല്ലാതിരുന്നിട്ടും അവർ നന്നായി കളിച്ചു. ഓസ്ട്രേലിയയാണെങ്കിൽ എല്ലാ ലോകകപ്പിലും മികച്ച പ്രകടനം നടത്തുന്നവരാണ്. രവി ശാസ്ത്രി കൂട്ടിച്ചേർത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here