യൂണിവേഴ്സിറ്റി പരീക്ഷകൾ മെയ് 21 മുതൽ; പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ ഇന്ന് തന്നെ എസ്.ഡി.ഒ/ ഡി.സി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുക.

0
899

കവരത്തി: കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കീഴിൽ പഠനം നടത്തി വരുന്ന വിദ്യാർഥികളുടെ ഈ അധ്യായന വർഷത്തെ ബാക്കിയുള്ള പരീക്ഷകൾ ഈ മാസം 21 മുതൽ പുനരാരംഭിക്കാൻ തീരുമാനമായി. പരീക്ഷകൾ എഴുതാൻ വൻകരയിൽ പോവേണ്ട വിദ്യാർഥികൾ ഇന്ന് (14-05-2020) വൈകുന്നേരത്തിനുള്ളിൽ അതാത് ദ്വീപുകളിലെ സബ് ഡിവിഷണൽ ഓഫീസർ/ ഡെപ്യൂട്ടി കളക്ടർ ഓഫീസുകളിൽ അവരുടെ ഹാൾ ടിക്കറ്റിന്റെ കോപ്പി ഉൾപ്പെടെ നൽകി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് ഇറക്കിയ ഉത്തരവിൽ പറയുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ആവശ്യമായ കപ്പൽ സൗകര്യം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. അതുകൊണ്ട് പരീക്ഷ ബാക്കിയുള്ള ഡിഗ്രി/പി.ജി വിദ്യാർഥികൾ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here