ലക്ഷദ്വീപിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

0
308

ആന്ത്രോത്ത്: ലക്ഷദ്വീപിൽ വിവിധ ദ്വിപുകളിലായി ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾ തുടങ്ങി. ഹജ്ജ് തീർത്ഥാടനത്തിനായി ഈ വർഷം ലക്ഷദ്വീപിൽ നിന്നും പുറപ്പെടുന്ന യാത്രികർക്കായി ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയാണ് ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട സാങ്കേതിക പഠന ക്ലാസുകൾ നടത്തുന്നത്.

87പുരുഷൻമാരും 77 സ്ത്രീകളുമുൾപ്പെടെ 164 പേരടങ്ങുന്ന സംഘമാണ് ലക്ഷദീപിൽ നിന്നും ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്കായി യാത്ര തിരിക്കുന്നത്. അടുത്ത മാസം കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് യാത്ര. കവരത്തിയിൽ നടന്ന ഹജ്ജ് പഠന ക്ലാസ് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചയർമാൻ അബ്ദുൽ ഖാദർ ഹാജി ഉത്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി എക്സിക്യുട്ടിവ് ഓഫീസർ ഇൻ ചാർജ് പി ക്കോയ പങ്കെടുത്തു. അന്ത്രോത്തിലാരംഭിച്ച പഠന ക്ലാസ് ഡപ്യൂട്ടി കലക്ടർ ഹർഷിത് സൈനിയും അഗത്തി ദ്വീപിൽ ബി ഡി ഓ ബുസർ ജംഹറും ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഖാളി ഹംസക്കോയാ ഫൈസി, ആന്ത്രോത്ത് ജുമാമസ്ജിദ് ഖത്തീബ് പാട്ടകൽ ഹുസൈൻ സഖാഫി, പി ഡെബ്ല്യു ഡി എ ഇ ഓമർ ഷെരിഫ് ഉൾപ്പെടുന്നവർ ചടങ്ങുകളിൽ പങ്കെടുത്തു.
ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മാസ്റ്റർ ട്രയ്നർമാരായ TK റഫീഖ് കവരത്തി, അഗത്തി ദ്വീപിലും KP അബ്ദുൽ റഹീം അന്ത്രോത്ത് ദ്വീപിലും ഹജ്ജ് യാത്രകളുമായി ബന്ധപെട്ട സാങ്കേതിക പഠന ക്ലാസുകളെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here