മെസിയോട് കടുത്ത ആരാധന; വീടിനെ അര്‍ജന്റീനയാക്കി ആരാധകന്‍.

0
883

കൊല്‍ക്കത്തയില്‍ ഉള്ള ഒരു ചായക്കടക്കാരന്‍ മെസ്സിയോടും അര്‍ജന്റീനയോടും ഉള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത് തന്റെ വീട് തന്നെ അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന പെയിന്റ് നല്‍കിയാണുഅതിരുകളില്ലാത്ത ആരാധനയാണ് മെസിയുടെ അര്‍ജന്റീനയോടുള്ളതെന്ന് ശിബ് ശങ്കര്‍ പത്ര വ്യക്തമാക്കിയിരിക്കുകയാണ്. വീടിന് ചായം പുശാന്‍ അര്‍ജന്റീനയുടെ ജഴ്‌സിയുടെ നിറങ്ങളായ ആകാ നിലയും വെള്ളയും തെരഞ്ഞെടുത്ത പാത്രയുടെ വീട്ടുകാരും മെസിയുടെ കട്ട ആരാധകര്‍ തന്നെ. മെസിയോടുള്ള ആരാധനയാണോ അര്‍ജന്റീനയോടുള്ളതെന്ന് ചോദിച്ചാല്‍ കളിമാറും ,അര്‍ജന്റീനയോട് ആരാധന തുടങ്ങിയത് 1986 ലാണ് ..

മറഡോണയുടെ തോളിലേറി അര്‍ജന്റീന കപ്പടിച്ച അന്ന് മുതല്‍ തുടങ്ങിയ ആരാധന. പിന്നീട് മെസിയിക്ക് കിട്ടി എന്ന് പറയുന്നതാണ് ശരി. അപ്പാര്‍ട്ട് മെന്റിലെ താഴത്തെ നിലയില്‍ ചായക്കട നടത്തുന്ന പത്രയ്ക്ക് റഷ്യയില്‍ ലോകകപ്പ് കാണാന്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിനായി അറുപതിനായിരം രൂപ സമ്പാദിക്കുകയും ചെയ്തു. എന്നാല്‍ ഈ പണം റഷ്യന്‍ യാത്രയ്ക്ക് മതിയാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ടിവി യില്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ മത്സരങ്ങള്‍ കാണാന്‍ തന്നെ ഈ ആരാധാകനും തയ്യാറായി. ജൂണ്‍ 24 ന് തങ്ങളുടെ പ്രിയതാരം മെസിയുടെ ജന്മദിനം ആഘോഷിക്കാന്‍ വമ്പന്‍ പരിപാടികള്‍ക്കും പത്രയുടെ കുടുംബം രൂപം നല്‍ക്ിയിട്ടുണ്ട്.

കേക്ക് മുറിച്ചും മെസിയുടെ ചിത്രമുള്ള ടി ഷര്‍ട്ട് കുട്ടികള്‍ക്ക് വിതരണം ചെയ്തും ലോകകപ്പ് മത്സരങ്ങള്‍ക്കിടയിലെത്തുന്ന മെസിയുടെ ജന്മദിനം ആഘോഷിക്കാനാണ് പദ്ധതിയെന്ന് പത്ര പറയുന്നു. രണ്ട് കുട്ടികളുടെ പിതാവായ പത്രയ്ക്ക് ഒരോയൊരു പ്രാര്‍ത്ഥനമാത്രമാണുള്ളത് അര്‍ജന്റീനയുടെ ലോകകപ്പ് വിജയം.. അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കുന്നതിലും വലിയ സന്തോഷമൊന്നും തനിക്കില്ലെന്നും പത്ര പറയുന്നു. മറഡോണയില്‍ തുടങ്ങിയ പത്രയുടെ ആരാധന മെസിയിലെത്തിയപ്പോഴും കുടുംബവും സുഹൃത്തുക്കളുമൊക്കെ അര്‍ജന്റീനയെ ആരാധനയോടെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പമുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here