കടൽ അടങ്ങുന്നില്ല; ബിത്രയിൽ തിമിംഗലത്തിന്റെ ജഡം കരക്കടുത്തു

0
1296
www.dweepmalayali.com

ബിത്ര: കനത്ത കാറ്റിലും മഴയിലും ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും കടൽക്ഷോഭം അനുഭവപ്പെടുകയാണ്. കനത്ത നാശനഷ്ടമാണ് വിവിധ ദ്വീപുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരങ്ങളും തെങ്ങുകളും വ്യാപകമായി കടപുഴകി വീണു. കടൽക്ഷോഭം കാരണം ജെട്ടികൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

ഇനിയും കടൽ അടങ്ങുന്നില്ല. കേരളത്തിലും മഴ മൂലം ധാരാളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. 15 പേർ ഇതുവരെ മരണപ്പെട്ടതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും ഒടുവിൽ ഇതാ തിമിംഗലം വരെ ചത്തുപൊങ്ങിയിരിക്കുന്നു. ബിത്രയിലെ ലഗൂണിലാണ് തിമിംഗലത്തിന്റെ ജഡം കരക്കടുത്തത്.

www.dweepmalayali.com

കാലാവസ്ഥ ഇനിയും കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here