ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിന്‍ നടത്തുന്നത് കേരളത്തിലെ തല്പര കക്ഷികളെന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍; കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിനാണ്. ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍

0
1056

കൊച്ചി : ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിന്‍ നടത്തുന്നത് കേരളത്തിലെ തല്പര കക്ഷികളെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കേന്ദ്ര ഭരണ പ്രദേശം സ്വതന്ത്രമാണ്. ദ്വീപ് വികസനത്തെ എതിര്‍ക്കുന്നവരാണ് ഇതിനു പിന്നില്‍. കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിനാണ്. ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു.

‘ ദ വീക്ക് ‘ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ പരാമര്‍ശം. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് താന്‍ ചെയ്തത്. ഇതിനെതിരെ ചിലര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇതു തള്ളുകയായിരുന്നുവെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

Advertisement

ലക്ഷദ്വീപിലേക്കു വരുന്നവര്‍ക്ക് കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത ക്വാറന്റീന്‍ നീക്കിയത് അതിര്‍ത്തികള്‍ തുറക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ അതത് സമയങ്ങളില്‍ പുറപ്പെടുവിച്ചിരുന്ന കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

ലക്ഷദ്വീപിലുള്ളളവര്‍ക്കും സമീപ സംസ്ഥാനങ്ങളിലേക്കു പോകേണ്ടിയിരുന്നു. മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ലക്ഷദ്വീപില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. രാഴ്ചത്തെ സന്ദര്‍ശനത്തിനായി ഇന്നു ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തങ്ങളുടെ പ്രതിഷേധ ചൂട് അറിയിക്കുകയാണ് ലക്ഷ്യമെന്നാണ് സമരക്കാരുടെ പക്ഷം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here