വീടുകൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ലക്ഷ‍ദ്വീപ് ഭരണകൂടം റദ്ദാക്കി

0
229

കവരത്തി: കടൽതീരത്ത് നിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് ലക്ഷ‍ദ്വീപ് ഭരണകൂടം റദ്ദാക്കി. കവരത്തിയിലെ 80 ഭൂവുടമകൾക്ക് നൽകിയ നോട്ടീസാണ് പ്രതിഷേധങ്ങൾക്ക് ഒടുവില്‍ റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂൺ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാർക്ക് നോട്ടീസ് നൽകിയത്.

നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ എൻ ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനിടയിലാണ് 80 പേർക്ക് നൽകിയ നോട്ടീസ് ദ്വീപ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here