കൊച്ചി: ‘ആസാദീ കാ അമൃത് മഹോത്സവ്’ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ‘ഹർ ഗർ തിരംഗ’ രാജ്യമെങ്ങും ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൾ വൈറലായിരിക്കുന്നത്.
ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറിയും ഭാര്യയും ഒന്നിച്ച് ദേശീയ പതാക പിടിച്ചു നിൽക്കുന്ന ചിത്രത്തിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളിൾ വിമർശനങ്ങളുടെ പൊങ്കാല നടക്കുന്നത്. ദേശീയ പതാക തലതിരിച്ചു പിടിച്ചു നിൽക്കുന്ന ചിത്രം ഇതിനകം ഒരുപാട് പേരാണ് വാട്സാപ്പിലും മറ്റും സ്റ്റാറ്റസായി വച്ചിരിക്കുന്നത്.
“ജീവിതത്തിൽ ആദ്യമായി ദേശീയ പതാക കൈകൊണ്ട് പിടിച്ച് അമളി പറ്റിയ ബി.ജെ.പി ജനറൽ സെക്രട്ടറി” എന്നാണ് ഒരു കമന്റ് വന്നിരിക്കുന്നത്. എന്തായാലും ലക്ഷദ്വീപുകാരെ ദേശീയതയും ദേശസ്നേഹവും പഠിപ്പിക്കാൻ വരുന്ന ബി.ജെ.പി നേതാക്കളുടെ അവസ്ഥയാണിത്. പരസ്യമായി ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിൽ തലതിരിച്ചു പിടിച്ച നടപടിയെ ന്യായീകരിക്കാൻ ബി.ജെ.പി സംസ്ഥാന നേതാക്കൾക്ക് സാധിക്കില്ല എന്ന് ഉറപ്പാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക