കൊച്ചി: ദേശീയ പതാക തലകീഴായി പിടിച്ചു ഫോട്ടോ എടുത്തത് തന്റെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റാണെന്ന് സമ്മതിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം. ദ്വീപ് മലയാളി പ്രതിനിധിയോടാണ് അദ്ദേഹം തനിക്ക് പറ്റിയ തെറ്റ് തുറന്നു സമ്മതിച്ചത്.
മനപ്പൂർവ്വം ദേശീയ പതാകയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. തെറ്റുപറ്റിയതാണെന്ന് തുറന്നു സമ്മതിക്കുന്നു. എന്നെപ്പോലൊരു പൊതു പ്രവർത്തകനിൽ നിന്നും ഇത്തരം ഒരു വീഴ്ച സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. പറ്റിയ തെറ്റ് ഏറ്റുപറയുകയും നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് എച്ച്.കെ മുഹമ്മദ് കാസിം ദ്വീപ് മലയാളിയോട് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക