ഒന്നാമത് DG-അമിനി ഫുട്ബോൾ ലീഗ് (AFL) ചാമ്പ്യൻഷിപ്പ് ഒക്ടോബറിൽ

0
1362

അമിനി: ഡൈഞ്ചറസ് ഗയ്സ്(DG) സംഘടിപ്പിക്കുന്ന ഒന്നാമത് DG-AFL, Co-Sponsored by Orange Group Amini ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ് അടുത്ത മാസം 19-ന് ആരംഭിക്കും.  ഏഴ് ടീമുകൾക്ക് മാത്രം അവസരം നൽകുന്ന ടൂർണമെന്റിൽ ഈ സീസണിൽ മഹാത്മാ A&S ക്ലബ്, എം.ഇ.എസ്, മില്ലേണിയം ഗിഫ്റ്റ് ഹൗസ്, ആഫിയ സ്പെഷ്യൽ, ഹോട്ടൽ അൽ-മുബാറക്, അൽഫിയ ഇലക്ട്രിക്കൽസ്, ആർ.ജി.എം.എഫ് എന്നീ ടീമുകൾ ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഓരോ ടീമുകൾക്കും ആറു വീതം കളികൾ ഉണ്ടാവും. ലീഗ് ഘട്ടം അവസാനിക്കുമ്പോൾ പോയിന്റ് ടേബിളിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ തമ്മിൽ നേരിട്ട് ഫൈനൽ മത്സരം നടത്തപ്പെടും. പോയിന്റ് ടേബിളിൽ ആദ്യമെത്തുന്ന 5 ടീമുകൾ അടുത്ത സീസണിൽ കളിക്കുന്നതിന് യോഗ്യത നേടും. ബാക്കിയുള്ള രണ്ട് ടീമുകളെ യോഗ്യതാ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കും.

ടൂർണമെന്റ്  വിജയികൾക്ക് 40,000/- രൂപയും റണ്ണർ അപ് ടീമിന് 20,000/- രൂപയും ക്യാഷ് അവാർഡ് ലഭിക്കും. ഫൈനൽ മത്സരം നവംബർ 7-ന് നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9496345422, 9446541795


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here