ആപ്പിൾ ഐഫോൺ സ്വന്തമാക്കാം!!! വില കുത്തനെ കുറച്ചു

0
995

മുന്വര്ഷങ്ങളിലെതു പോലെ പുതിയ ഐഫോണ്മോഡലുകള്എത്തിയതോടെ നിലവിലുള്ള ഐഫോണുകളില്ചിലതിന്റെ വില്പന കമ്പനി നിർത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും ചെയ്തു‍. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്പ്രത്യേക പദ്ധതികളാണ് ആപ്പിൾ ആവിഷ്കരിക്കാന്ശ്രമിക്കുന്നത്. അവരുടെടെ പുതിയ കസ്റ്റമര്മാര്കൂടുതല് രാജ്യങ്ങളില്നിന്നാകാമെന്നറിയാമെങ്കിലും, ഇന്ത്യയ്ക്കു വേണ്ടിയുള്ള കമ്പനിയുടെ പ്ലാനുകളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. മറ്റെന്തിനെക്കാളുമേറെ വിലക്കുറവാണ് ശരാശരി ഇന്ത്യന്ഉപയോക്താവിന്റെ മനസില്‍.

ആപ്പിളാണെങ്കില്വില്ക്കുന്നതിന് വന്ലാഭം കിട്ടണമെന്ന നിര്ബന്ധബുദ്ധിയുള്ള കമ്പനിയും. ഇവ തമ്മിലുള്ള ചേര്ച്ചയില്ലായ്മ നിലനില്ക്കുന്നതുകൊണ്ട് ഇന്ത്യന്വിപണിയിൽ അടുത്തകാലത്തൊന്നും കമ്പനി വന്ചലനങ്ങളുണ്ടാക്കില്ല. ഇന്ത്യക്കാരുടെ പ്രീമിയം ഫോണ്‍ 40,000 രൂപയില്താഴെ വിലയുള്ള വണ്പ്ലസായിരുന്നു. ഇനിയത് പോക്കോ F1 ആയേക്കാമെന്നാണ് പുതിയ റിപ്പോര്ട്ടുകള്‍. പ്രായോഗികതയിലൂന്നിയുള്ള ഇന്ത്യക്കാരുടെ തീരുമാനം ഒരു പരിധി വരെ ശരിയാണെന്നു തന്നെ പറയേണ്ടിവരും.

കഴിഞ്ഞ വര്ഷം ഇന്ത്യയിലെ ഓണ്ലൈന്വില്പനക്കാര്അവരുടെ ലാഭം കുറച്ച് ഐഫോണുകള്വില്ക്കാന്ശ്രമിച്ചപ്പോഴും ആപ്പിള്അതിനു തടയിടുകായായിരുന്നു. അങ്ങനെ വിലയിടിക്കാനുള്ളതല്ല തങ്ങളുടെ ഫോണ്എന്ന നിലപാടാണ് സ്വീകരിച്ചത്. രൂപയുടെ വിലയിടിവും ഐഫോണും ഇന്ത്യന്ഉപയോക്താവും തമ്മിലുള്ള അകലം വര്ധിപ്പിക്കുന്നു.

ഇന്ത്യന്വിപണി ലക്ഷ്യമിട്ട് ആപ്പിള്ഇനി ഏറ്റവും വില കുറച്ചു വില്ക്കുന്ന മോഡല്ഐഫോണ്‍ 6s ആയിരിക്കും. (അമേരിക്കയില്വില്പന നിറുത്തിയ മോഡലുകളാണ് ഐഫോണ്‍ 6s/6s പ്ലസ്, SE, X എന്നിവ. എന്നാല്‍, ഇന്ത്യയില്ഐഫോണ്‍ SE മാത്രമെ പിന്വലിച്ചിട്ടുള്ളു.)

മോഡലുകളുടെ പുതുക്കിയ തുടക്ക വില:

ഐഫോണ്‍ 6s 32GB- 29,900 രൂപ

ഐഫോണ്‍ 6s പ്ലസ് 32GB- 34,900 രൂപ

ഐഫോണ്‍ 7 32GB- 39,900 രൂപ

ഐഫോണ്‍ 7 പ്ലസ് 32GB- 49,900 രൂപ

ഐഫോണ്‍ 8 64GB- 59,900 രൂപ

ഐഫോണ്‍ 8 പ്ലസ് 64GB- 69,900 രൂപ

ഐഫോണ്‍ X 64GB- 91,900 രൂപ

ഐഫോണ്‍ XS 64GB- 99,900 രൂപ

ഐഫോണ്‍ XS മാക്സ് 64GB- 1,09,900 രൂപ

ഐഫോണ്‍ XR 64GB- 76,900 രൂപ

ഐഫോണ്‍ XS, XS മാക്സ് മോഡലുകള്സെപ്റ്റംബര്‍ 28 മുതല്ഇന്ത്യയില്വില്പനയ്ക്കെത്തും. ഐഫോണ്‍ XR പക്ഷേ, ഒക്ടോബര്‍ 26നു മാത്രമെ എത്തൂ.

കടപ്പാട്: മനോരമ ഓൺലൈൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here