ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവം; ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തു

0
736

കൊച്ചി/കവരത്തി: ലക്ഷദ്വീപില്‍ കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. കടല്‍വെള്ളരി വില്‍പനക്ക് പിന്നിലെ പണമിടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധിത നിയമപ്രകാരമാണ് കേസ്.
ലക്ഷദ്വീപില്‍ നിന്ന് 300 കിലോ കടല്‍വെള്ളരിയാണ് പിടികൂടിയത്. ലക്ഷദ്വീപ്, തമിഴ്‌നാട് സ്വദേശികളായ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. നേരത്തെ ലക്ഷദീപ് മറൈന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു. ഇക്കാര്യവും പരിഗണിച്ചാണ് ഇ.ഡി കേസെടുത്തത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here