ഉംറ തീർത്ഥാടനത്തിന് പോകുന്ന സർക്കാർ ജീവനക്കാരുടെ അവധി വെട്ടിച്ചുരുക്കി ലക്ഷദ്വീപ് ഭരണകൂടം.

0
222

കവരത്തി: സർക്കാർ ജീവനക്കാർക്ക് ഉംറ തീർത്ഥാടനത്തിനു പോകുന്നതിനായി അനുവദിച്ചിട്ടുള്ള അവധി 25 ദിവസമാക്കി കുറച്ച് ലക്ഷദ്വീപ് ഭരണകൂടം.സൗദി അറേബ്യയിൽ താമസിക്കുന്നതിനും, ആഭ്യന്തര ഗതാഗതത്തിനും ആവശ്യമായ ദിവസങ്ങളുടെ എണ്ണം പരിഗണിച്ച്, ഈ വർഷം മുതൽ ഉംറ തീർഥാടനത്തിന് 25 ദിവസം മാത്രം അവധി നൽകുവാനാണ് തീരുമാനം. ഈ സെപ്റ്റംബർ 9 ന് പുറത്തിറങ്ങിയ ഉത്തരവ് ഈ വർഷം മുതൽ ബാധകമാണ് . ഉംറ തീർഥാടനത്തിന് പോകുന്ന സർക്കാർ ജീവനക്കാർ വിവിധ ദിവസങ്ങളിൽ വിദേശ അവധിക്ക് അപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

അവധിക്കായി അഡ്മിനിസ്‌ട്രേറ്ററുടെ അനുമതി തേടി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് ഫയൽ സമർപ്പിക്കുന്നതിന് മുമ്പ്, തീർത്ഥാടനം സംബന്ധമായ അവധി അപേക്ഷ നടപടി ക്രമങ്ങളുടെ ഭാഗമായി വകുപ്പ് മേധാവികൾ അവരുടെ ശുപാർശകൾ മുകളിൽ പറഞ്ഞ പരിധി വരെ പരിമിതപ്പെടുത്തും. അപേക്ഷകന്റെ സാധുതയുള്ള വിസയുടെ ലഭ്യത, ടൂർ ഓപ്പറേറ്റർമാരുടെ മുഴുവൻ വിശദാംശങ്ങൾ, ചെലവുകൾ, അപേക്ഷകന്റെ ഫണ്ടിംങ്‌ സ്രോതസ്സ് മുതലായവ വകുപ്പ് മേധാവികൾ നിരീക്ഷണ വിധേയമാക്കുന്നതാണ്. തീർത്ഥാടനത്തിനായി അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ അവധി തീരുന്ന ദിവസം തന്നെ ഡ്യൂട്ടിക്കായി തിരികെ റിപ്പോർട്ട് ചെയ്യണം. അവധി നീട്ടുന്നതിനുള്ള അപേക്ഷ പരിഗണിക്കില്ല എന്നും ഉത്തരവിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here