കോഴിക്കോട്: ഫാറൂഖ് കോളേജ് ടി.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിന്റെ അഭിമാനമായി മുഹമ്മദ് സഫറുള്ള ഖാൻ. 2018-19 അധ്യായന വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സഫറുള്ള ഖാൻ ആകെ പോൾ ചെയ്ത 104 വോട്ടുകളിൽ 88 വോട്ടും നേടിയാണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 100 വിദ്യാർഥികളും നാല് അധ്യാപകരും ഉൾപ്പെടെ 104 പേരാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 84.62% വോട്ടുകൾ സഫറുള്ള കരസ്ഥമാക്കി.

കവരത്തി ദ്വീപ് സ്വദേശിയായ മേലിളപുര തങ്ങകോയയുടെയും പുതിയത്താനോട ഹുമൈറത്ത് ബിയുടെയും മകനാണ് മുഹമ്മദ് സഫറുള്ള ഖാൻ. സുന്നി സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എസ്.എസ്.എഫ്) സജീവ പ്രവർത്തകനായ സഫറുള്ള ലക്ഷദ്വീപ് സ്റ്റേഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക