സിൽസ പ്രീമിയർ ലീഗ്; കടമത്ത് ദ്വീപിൽ ഒരു ലക്ഷം രൂപയുടെ സമ്മാനവുമായി ക്രിക്കറ്റ് ടൂർണമെന്റ് വരുന്നു

0
587

കടമത്ത്: സിൽവർ സാന്റ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000/- രൂപയാണ് സമ്മാനം. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടും ടീമുകൾക്ക് 30,000/- രൂപയും 20,000/- രൂപയും സമ്മാനമായി നൽകും. കടമത്ത് വലിയ ഭൂമിയിൽ ഒരുങ്ങുന്ന ടൂർണമെന്റിലേക്ക് എല്ലാ ദ്വീപുകളിൽ നിന്നുമുള്ള ടീമുകൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾ അടുത്ത മാസം (നവംബർ) 20 നു മുമ്പായി പേരുകൾ നൽകണം. 7,000/- രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൂടാതെ 2,000/- രൂപ കോഷൻ ഡെപ്പോസിറ്റ് ആയി നൽകണം. ഈ തുക പിന്നീട് തിരിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് സിൽവർ സാന്റ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്പോർട്സ് കമ്മിറ്റി കൺവീനർമാരായ തൗഫീഖ് മുഹമ്മദ് പി.എം(+91 8281 677 288), അലിയ്യുൽ അക്ബർ എം.എം(+91 9497 682 492) എന്നിവരെ ബന്ധപ്പെടുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here